28
Wednesday
October 2020

28
Wednesday
October 2020

വിദ്യാഭ്യാസം

പിഞ്ചു കുട്ടികളുടെ കായികമേള ശ്രദ്ധേയമായി

4th of December 2019

നാദാപുരം : പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കായിക മേള നവ്യാനുഭവമായി . നാദാപുരം ഗവ .യു പി സ്കൂൾ ഡാഫോഡിൽ  ഇംഗ്ലീഷ് മീഡിയം പ്ലേ സ്കൂളിലെ പിഞ്ചു കുട്ടികളാണ് ഓടിയും ചാടിയും കായികരംഗത്ത് അവരുടെ സാന്നിധ്യം അറിയിച്ചത് . എസ് എം സി ചെയർമാൻ അബ്ബാസ് കണേക്കൽ കായിക മേള ഉദ്ഘാടനം ചെയ്തു .
പ്രധാനാധ്യാപിക കെ.കെ.വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ടി.രവീന്ദ്രന്‍മാസ്റ്റര്‍ സ്വാഗതം പറഞ്ഞു . വി.കെ .ബാബുമാസ്റ്റര്‍, ടി.വി.കുഞ്ഞബ്ദുള്ള, നിജിഷ സദന്‍, അനസൂയ രാജീവന്‍, റോഷ്ന.കെ, റീജ.എന്‍.പി എന്നിവർ സംസാരിച്ചു .

Related UPdates
newsletter

Subscribe to our email newsletter