20
Thursday
January 2022

20
Thursday
January 2022

വിദ്യാഭ്യാസം

സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് സ്വീകരണം നൽകി

2nd of December 2019

നാദാപുരം : കാഞ്ഞങ്ങാട് സമാപിച്ച സംസ്ഥാന  സ്കൂൾകലോത്സവത്തിൽ  വട്ടപ്പാട്ട്, മുഷാറ, അറബിക് പദ്യം ചൊല്ലൽ തുടങ്ങിയ  ഇനങ്ങളിൽ എ  ഗ്രേഡ്  കരസ്ഥമാക്കിയ  പേരോട്  
എം ഐ എം ഹയർ സെക്കൻഡറി  സ്കൂളിലെ  പ്രതിഭകൾക്ക്  പി ടി എ,  സ്റ്റാഫ്, മാനേജ്‍മെന്റ് കമ്മിറ്റികൾ  സംയുക്തമായി  സ്വീകരണം  നൽകി. 
ആമിർ അബ്ദുറഹ്മാൻ എന്ന വിദ്യാർത്ഥി അറബിക് പദ്യം ചൊല്ലലിലും മുഹമ്മദ്‌ ഷിബിലി അമാനുല്ല 'മുഷാറ' യിലും എ  ഗ്രേഡ് നേടി. 
ലോകായുക്‌തയുടെ  അനുമതി നേടി അവസാന നിമിഷം മത്സര വേദിയിൽ എത്തി,  ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടീമിനെ പോയിന്റ് നിലയിൽ പിന്തള്ളി മിന്നുന്ന പ്രകടനം കാഴ്ചവെച്ച വട്ടപ്പാട്ട് ടീമിന്റെ പ്രകടനം കലോത്സവ നഗരിയിൽ മാധ്യമ ങ്ങൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
മുത്തുക്കുടയുടെയും ബാൻഡ് മേളങ്ങളുടെയും അകമ്പടിയോടെ വിവിധ കേഡറ്റുകൾ അണിനിരന്ന ഘോഷയാത്രക്ക് ശേഷം നടന്ന സ്വീകരണ പരിപാടിയിൽ പി ടി എ  പ്രസിഡന്റ്  നാസർ മാസ്റ്റർ  കാഞ്ഞാറോള്ളതിൽ,   അധ്യക്ഷത  വഹിച്ചു. ഹെഡ്മാസ്റ്റർ കുഞ്ഞബ്ദുല്ല മരുന്നോളി,  പ്രോഗ്രാം  കൺവീനർ  രാജീവൻ  മാസ്റ്റർ,  സി.അബ്ദുൽ ഹമീദ് മാസ്റ്റർ,   ശശിധരൻ കാര്യാട്, അബ്ദുല്ല ഓലിയോട്ട്, ഹാരിസ് മാസ്റ്റർ പണാറത്ത് ,  അഷ്‌റഫ് പറമ്പത്ത്  സംസാരിച്ചു.

Related UPdates
newsletter

Subscribe to our email newsletter