11
Tuesday
August 2020

11
Tuesday
August 2020

വിദ്യാഭ്യാസം

പേരോട് ഹൈസ്കൂളിൽ സക്സസ് എജു.ഹബ് ഉദ്ഘാടനം ചെയ്തു.

19th of November 2019

നാദാപുരം : പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂളിൽ പി ബി കുഞ്ഞബ്ദുല്ല ഹാജി സ്മാരക സക്സസ്  എജു .ഹബ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരി ഉദ്ഘാടനം ചെയ്തു . 
പഠന സംവിധാനം അത്യന്താധുനികവും ശാസ്ത്രീയവു മാക്കുക എന്ന ലക്ഷ്യത്തോടെ 
ദുബൈ കെ എം സി സി മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ യാണ് എജു .ഹബ് ആരംഭിച്ചത്.
ചടങ്ങിൽ സ്കൂൾ മാനേജർ വരപ്രത്ത്  കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു . ദുബൈ 
കെ എം സി സി ജില്ലാ ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഹമ്മദ്  പുന്നക്കൽ, പി കെ ഷൈലജ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി സി തങ്ങൾ , സ്ഥിരം സമിതി ചെയർമാൾ ബംഗ്ലത്ത് മുഹമ്മദ് , വാർഡ് മെമ്പർ പി ഷാഹിന,  കെ എം സി സി ഭാരവാഹികളായ  അഷ്റഫ് പറമ്പത്ത്, ടി കെ അബ്ബാസ് , വി എ റഹീം ഹാജി, പി കെ ലത്തീഫ് , ഹാരിസ് കോമത്ത്, സ്കൂൾ കമ്മിറ്റി ഭാരവാഹികളായ എൻ വി അഹമ്മദ് മുൻഷി , എ കെ സലീം , കെ എം സമീർ,  ഹെഡ്മാസ്റ്റർ കുഞബ്ദുല്ല മരുന്നോളി , പ്രിൻസിപ്പൽ മൊയ്തു പറമ്പത്ത്, സക്സസ് കോ ഓർഡിനേറ്റർ പി കെ ഇസ്സുദ്ദീൻ  തുടങ്ങിയവർ പ്രസംഗിച്ചു .

Related UPdates
newsletter

Subscribe to our email newsletter