15
Saturday
August 2020

15
Saturday
August 2020

വിദ്യാഭ്യാസം

രമേശന്‍ വരിക്കോളിക്ക് വിദ്യാർത്ഥികളുടെ ആദരം

18th of November 2019

നാദാപുരം : പുരാവസ്തു ഗവേഷകനും , കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ മൃൂസിയം ജീവനക്കാരനുമായ രമേശന്‍ വരിക്കോളിക്ക് വിദ്യാർത്ഥികളുടെ സ്നേഹാദരം. നാദാപുരം ഗവ .യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് ഇന്നലെ രമേശനെ വീട്ടിലെത്തി ആദരിച്ചത്. പുരാവസ്തുക്കള്‍ ഒരുകാലഘട്ടത്തിന്റെ വര്‍ത്തമാനങ്ങള്‍ നമ്മോട്പറയുന്ന അമൂല്യ ശേഷിപ്പുകളാണെന്നും പ്രാദേശിക ചരിത്രം മനസ്സിലാക്കാന്‍ ചരിത്ര സ്മാരകങ്ങളിലൂടെയുള്ള യാത്രകള്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹെഡ്മിസ്ട്രസ്സ് കെ.കെ.വിജയലക്ഷ്‌മി പൊന്നാടയണിയിച്ചു. കെ.കെ.രമേശന്‍,പി.പ്രമോദ്,
സി.പി.വിനോദന്‍,അലൂഷഹാശിം തുടങ്ങിയവര്‍ സംസാരിച്ചു.

Related UPdates
newsletter

Subscribe to our email newsletter