11
Tuesday
August 2020

11
Tuesday
August 2020

വിദ്യാഭ്യാസം

കല്ലിക്കണ്ടി കോളജ് രജത ജൂബിലി ആഘോഷിക്കുന്നു

15th of November 2019

പാനൂർ : ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ കല്ലിക്കണ്ടി എൻ എ എം  കോളേജിൻറെ രജതജൂബിലി ആഘോഷിക്കാൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. കോളേജിൽ ചേർന്ന യോഗം മാനേജർ കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു എം ഇ എഫ് പ്രസിഡൻറ് ടി ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി പി പി എ ഹമീദ് , ട്രഷറർ അടിയോട്ടിൽ അഹമ്മദ്, പ്രിൻസിപ്പാൾ ഡോ:  കെ കെ മുഹമ്മദ് കുട്ടി , എൻ എ കരീം , മുൻ പ്രിൻസിപ്പാൾ പ്രൊഫസർ എൻ കുഞ്ഞമ്മദ്,  കെ എം അശ്റഫ് , വി പി എ പൊയിലൂർ , എ സി  കുഞ്ഞബ്ദുള്ള , ഡോ. ജോയി വർക്കി,
ടി പി മുസ്തഫ , സമീർ പറമ്പത്ത് , കെ അലി, മുഹമ്മദ് സാലി കെ പ്രസംഗിച്ചു. ആഘോഷത്തിന്റെ ഭാഗമായി ദേശീയ സെമിനാർ, വർക്ക്ഷോപ്പ്, മാനേജ്മെൻറ് , ഐ ടി ഫെസ്റ്റ്,  വിവിധ ഡിപ്പാർട്ട്മെൻറ് കളുടെ നേതൃത്വത്തിൽ അക്കാദമിക സെമിനാർ , വിവിധ ക്യാമ്പുകൾ , പ്രദർശനങ്ങൾ
എന്നിവ നടക്കും. കോളേജിൽ പണി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.  ടി ഖാലിദ് മാസ്റ്റർ ചെയർമാനും 
ഡോക്ടർ കെ കെ മുഹമ്മദ് കുട്ടി വർക്കിങ് ചെയർമാനും പി പി എ ഹമീദ് ജനറൽ കൺവീനറും അടിയോട്ടിൽ അഹമ്മദ് ട്രഷററുമായ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

Related UPdates
newsletter

Subscribe to our email newsletter