26
Monday
October 2020

26
Monday
October 2020

വിദ്യാഭ്യാസം

റവന്യൂ ജില്ലാ കലോൽസവത്തിന്റെ അപ്പീൽ കമ്മിറ്റിയെ കുറിച്ച് പരാതി

15th of November 2019

നാദാപുരം : റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിന്റെ അപ്പീൽ കമ്മിറ്റിയെ കുറിച്ച് വ്യാപക പരാതി. 
കഴിഞ്ഞ ദിവസം വടകര ഡി ഇ ഒ ഓഫിസിൽ നടന്ന അപ്പീൽ കമ്മിറ്റിയുടെ സിറ്റിംഗിൽ പങ്കെടുത്ത വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത് . വടകര വിദ്യാഭ്യാസ ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്ന് അപ്പീൽ സമർപിച്ച മൽസരാർത്ഥികളെ വിളിച്ചു വരുത്തി അപമാനിച്ചെന്നാണ് ആക്ഷേപം . 
അറബിക് കലോൽസവത്തിൽ അപ്പീൽ നൽകിയവർക്കാണ് ഏറ്റവും വലിയ ദുരനുഭവം.  സാധാരണ ഗതിയിൽ ചെറിയ മാർക്ക് വ്യത്യാസത്തിൽ സബ് ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നവരാണ് അപ്പീൽ നൽകുന്നത് . ഇത്തരം വിദ്യാർത്ഥികളെ കൊണ്ട് അപ്പീൽ കമ്മിറ്റി മുമ്പാകെ  പരിപാടികൾ അവതരിപ്പിക്കാൻ ആവശ്യപ്പെടാറുണ്ട് . എന്നാൽ വടകരയിൽ ഇത് ഉണ്ടായില്ലെന്ന് മാത്രമല്ല , അപ്പീൽ നൽകിയ കുട്ടികളെ കമ്മിറ്റി അംഗങ്ങൾ ഇരിക്കുന്ന മുറിയിലേക്ക് വിളിച്ച് കാര്യമായൊന്നും ചോദിക്കാതെ  തിരിച്ചയക്കുകയാണ്  ചെയ്തത് . 
ഓരോ ഇനത്തിലും അവഗാഹമുള്ള ഒരാളെങ്കിലും അപ്പീൽ കമ്മിറ്റിയിൽ ഉണ്ടായിരിക്കണമെന്ന് നിയമമുണ്ടെങ്കിലും അറബിക് ഇനങ്ങളുടെ അപ്പീൽ പരിഗണിക്കാൻ എത്തിയത്  അറബി ഭാഷയുമായി പുല ബന്ധമില്ലാത്തവരാണത്രെ
ഒരിനത്തിന് വലിയ തുക കെട്ടിവെച്ചാണ് അപ്പീൽ സമർപിക്കുന്നത്.  സാമ്പത്തിക നഷ്ടത്തിന് പുറമെ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇത് വലിയ പ്രയാസമാണുണ്ടാക്കിയത്.

Related UPdates
newsletter

Subscribe to our email newsletter