22
Friday
January 2021

22
Friday
January 2021

വിദ്യാഭ്യാസം

കല്ലിക്കണ്ടി കോളജിൽ ഏകദിന വെബ് ഡിസൈനിങ് ശില്പശാല

9th of November 2019

പാനൂർ: കല്ലിക്കണ്ടി എൻ എ എം കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഏകദിന വെബ് ഡിസൈനിങ്ങിനെ കുറിച്ച് ശില്പശാല സംഘടിപ്പിച്ചു. കടവത്തൂർ പി.കെ എം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ് പ്രിൻസിപ്പൽ ഡോ.കെ കെ മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു.  പി കെ ജീവൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി പി എ സലാം,  ഡോ വി.കെ മിനി മോൾ, സി.എച്ച് ഇസ്മായിൽ,  ജയപ്രസാദ് നാണു, ലഫ്. എ.പി ഷമീർ, സി.കെ മുഹമ്മദലി, നിസാർ പി പ്രസംഗിച്ചു. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ  മുഹമ്മദ് ഹാഫിസ് ജി, ആശിഖ് സി എച്ച്, മുഹമ്മദ് മർജാൻ, റഷ നജ് വ ടി, ഹിബ പർവ്വീൻ, സഫ് വാന വി തുടങ്ങിയവർ ശില്പശാലക്ക് നേതൃത്വം നൽകി.

Related UPdates
newsletter

Subscribe to our email newsletter