11
Tuesday
August 2020

11
Tuesday
August 2020

വിദ്യാഭ്യാസം

അമ്മമാരും ഇനി സ്മാർട്ട്; ഇ-മദർ (E - mother) പരിപാടിക്ക് തുടക്കമായി

8th of November 2019

പാറക്കടവ്: കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ക്കുള്ള റിസോഴ്സുകള്‍ ലഭ്യമാക്കുന്ന ക്യു.ആര്‍ കോഡ് ഉപയോഗിക്കുന്നതെങ്ങിനെയെന്നും പഠിക്കാനുള്ള മൊബൈൽ അപ്ലിക്കേഷനാണെന്ന് പറഞ്ഞ് മക്കൾ തങ്ങളെ വഞ്ചിക്കുന്നുണ്ടോ എന്നുമൊക്കെ ഇനി അമ്മമാരും അറിയും. ക്യു.ആർ. കോഡുപയോഗിക്കുന്നത്, വിക്ടേഴ്സ് ചാനലിലെ പഠന വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് സൈബര്‍ സുരക്ഷ എന്നിവയെക്കുറിച്ച് അമ്മമാർക്ക് അറിവ് നൽകുകയാണ് ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്. 
കേരള സര്‍ക്കാരിനു കീഴിലെ ഐ.ടി പ്രൊജക്റ്റിന്റെ സഹായത്തോടെ നടപ്പാക്കുന്ന 'ഇ-മദർ' പരിപാടി മികച്ച സാമൂഹിക പ്രവർത്തകയും ബ്ലോക്ക് പഞ്ചായത്തംഗവുമായ  എ.ആമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. മലയാളം കമ്പ്യുട്ടിംഗ് , ഇമേജ് എഡിറ്റിംഗ്,ഇ-മാഗസിന്‍ നിർമ്മാണം, എന്നിവയിലും തുടർ പരിശീലനമുണ്ടാകും. 
 മദര്‍ പി.ടി.എ പ്രസിഡന്റ് റംല അഹമ്മദ് പുന്നക്കല്‍ അദ്ധ്യക്ഷത വഹിച്ചു
ഹെഡ്മാസ്റ്റർ കെ.കെ.ഉസ്മാന്‍, ടി.കെ.ഖാലിദ്, സൂരജ് ബി എസ്, ഷൗക്കത്തലി എ, യു.സി.അബ്ദുല്‍ വാഹിദ്,  വി.പി.ഷീബ, പ്രശാന്ത് എം, സജില പി.കെ, അസ്ലം കളത്തിൽ പ്രസംഗിച്ചു.
അൻജഹ് ഹസൻ സ്വാഗതവും നദ ഫാത്വിമ നന്ദിയും പറഞ്ഞു.

Related UPdates
newsletter

Subscribe to our email newsletter