29
Wednesday
June 2022

29
Wednesday
June 2022

വിദ്യാഭ്യാസം

പ്രളയബാധിതർക്ക് എൻ എ എം കോളജ് വീട് പണിയുന്നു

3rd of November 2019

കല്ലിക്കണ്ടി :  പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ കല്ലിക്കണ്ടി  എൻ എ എം കോളജ് രംഗത്ത്. വയനാട് തവിഞ്ഞാൽ പഞ്ചായത്തിലാണ്  വീട് നിർമ്മിച്ച് നൽകുന്നത്. വാളാടിലെ ഒരു നിർധന കുടുംബത്തിന് നൽകുന്ന വീടിന്റെ പ്രവൃത്തി ഉദ്ഘാടനം  വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിർവഹിച്ചു . തലപ്പുഴ ചുങ്കത്ത് നിർമ്മിക്കുന്ന വീടിന്റെ പ്രവർത്തി എം എൽ എ യു ആർ കേളു വാണ് ഉദ്ഘാടനം ചെയ്തത് .  കോളജ് പ്രിൻസിപ്പാൾ ഡോ.കെ കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ പ്രഭാകരൻ , മുൻ മന്ത്രി പി.കെ ജയലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രൻ, വാർഡ് മെമ്പർമാരായ സൽമ മോയിൻ , സി പ്രസാദ്, കെ സുരേഷ്, ഡോ. എം കെ മധുസൂധനൻ, ഡോ ടി മജീഷ്,  ലഫ്റ്റനൻറ് എ.പി ഷമീർ, പ്രൊഫ വി. വി ഹസീബ്, എം.സി സുബൈർ, അക്ബർ ജമാൽ, എൻ ഫിർദൗസ്, മൂസ്സ കോത്തമ്പ്ര, സക്കരിയ കെ, മുഹമ്മദ് സാലി കെ, അബ്ദുള്ള അഹ്റാഫ് എം, ടി.കെ ഹാരിസ്, മുജീബ് റഹ്മാൻ എം,  ജോസ് പാറക്കൽ, അഷ്റഫ് അമ്പലാനി, ജോണി വി യു, വി.പി ഹംസ പ്രസംഗിച്ചു.
കോളജിലെ അധ്യാപക അനധ്യാപക സ്റ്റാഫ്, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെൻറ്, പി ടി എ എന്നിവരുടെ സഹകരണത്തോടെ 15 ലക്ഷം രൂപ ചിലവഴിച്ചാണ്  വീട് നിർമ്മിക്കുന്നത്.

Related UPdates
newsletter

Subscribe to our email newsletter