20
Thursday
January 2022

20
Thursday
January 2022

വിദ്യാഭ്യാസം

മലബാർ കോളേജിൽ ന്യൂസ് ഫോട്ടോഗ്രാഫി എക്സിബിഷനും മീഡിയാ ഫെസ്റ്റും നാളെ തുടങ്ങും

1st of November 2019

നാദാപുരം: മലബാർ വനിത കോളേജ് മീഡിയാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഐ ലൈറ്റ് - 19 ന്യൂസ് ഫോട്ടോഗ്രാഫി എക്‌സിബിഷനും മീഡിയാ ഫെസ്റ്റും നാളെ ( ശനി ) ആരംഭിക്കും.  ചെക്യാട് വേവത്തെ  കേളേജ് കാമ്പസിൽ  നടക്കുന്ന പരിപാടി രാവിലെ  9:30-ന്‌  മന്ത്രി ടി. പി രാമകൃഷണൻ ഉദ്ഘാടനം ചെയ്യും.മലബാർ ഫൗണ്ടേഷൻ ചേയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിക്കും.
കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന്റെ നേർക്കാഴ്ചകളും ഫോട്ടോ ശേഖരത്തിലുണ്ട്.
ജേണലിസം വിദ്യാർഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ മീഡിയ ആൽബം ഇ.കെ വിജയൻ എംഎൽഎ  പ്രകാശനം ചെയ്യും. നാലിന് രാവിലെ 10.30 ന് നടക്കുന്ന സിനിമാ- ഡോക്യുമെന്ററി നിർമ്മാണ ശിൽപ്പശാല സംവിധായകൻ വിനോദ് മണാശ്ശേരി ഉദ്ഘാടനം ചെയ്യും.
മീഡിയ ഫെസ്റ്റിനോടനുബന്ധിച്ച് 
ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് മൊബൈൽ ഫോട്ടോ ഗ്രാഫി, സെൽഫി, ആങ്കറിങ്ങ് ,അടിക്കുറിപ്പ് , വാർത്താ രചന തുടങ്ങിയ മത്സരങ്ങളുമുണ്ടാകുമെന്ന്  പ്രിൻസിപ്പൽ ഷൈന എൻ സി, ജേണലിസം അധ്യാപകൻ എം. രാജേഷ് കുമാർ എന്നിവർ അറിയിച്ചു.

Related UPdates
newsletter

Subscribe to our email newsletter