21
Tuesday
September 2021

21
Tuesday
September 2021

വിദ്യാഭ്യാസം

എന്റെ കേരളം പ്രദർശനം നടത്തി

1st of November 2019

നാദാപുരം: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നാദാപുരം ഗവ .യു.പി.സ്കൂൾ  വിദ്യാർഥികൾ "എന്റെ കേരളം" പ്രദർശനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ, വിദ്യാരംഗം കലാ സാഹിത്യ വേദി  ഒരുക്കിയ പവലിയൻ നാദാപുരം എ.ഇ.ഒ. എം കെ . പ്രകാശൻ സന്ദർശിച്ചു. കേരള ചരിത്രം, കേരള കലകൾ, സാഹിത്യ പ്രതിഭകൾ, ഭൂമി ശാസ്ത്രം, കൃഷി, രാഷ്ട്രീയ ചരിത്രം എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക പതിപ്പുകൾ, കൊളാഷ്, ചാർട്ടുകൾ  വിദ്യാർഥികൾ വിവിധ പവലിയനുകളിൽ പ്രദർശിപ്പിച്ചു.സ്കൂൾ ഹെഡ് മിസ്ട്രസ് കെ.കെ വിജയലക്ഷ്മി,വിദ്യാരംഗം കൺവീനർ ശ്രീജ ടീച്ചർ, എസ് ആര്‍ ജീ കൺവീനർ പ്രമോദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. നസീമ പി കെ , എൻ പി സലാഹുദ്ദീൻ , അശോകൻ എന്നിവർ മൂല്യ നിർണയം നടത്തി.

Related UPdates
newsletter

Subscribe to our email newsletter