22
Tuesday
June 2021

22
Tuesday
June 2021

വിദ്യാഭ്യാസം

ഉപജില്ലാ കലാമേളക്ക് തിരശ്ശീല വീണു

31st of October 2019

നാദാപുരം: ഒക്ടോബർ 26 മുതൽ ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന നാദാപുരം ഉപജില്ലാ കലാമേള സമാപിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.രാജ് കുമാർ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം സ്വാഗത സംഘം ചെയർമാൻ ടി.കെ അരവിന്ദാക്ഷൻ നിർവഹിച്ചു. എൽ.പി വിഭാഗത്തിൽ സി.സി.യു.പി സ്കൂൾ നാദാപുരം ഒന്നാം സ്ഥാനവും ഇരിങ്ങണ്ണുർ എൽ .പി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ സി.സി.യു.പി സ്കൂൾ ഒന്നാം സ്ഥാനവും  നാദാപുരം ഗവ.യു.പി രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം കല്ലാച്ചി ഗവ.ഹയർ സെക്കന്ററി സ്കൂളും രണ്ടാം സ്ഥാനം ഇരിങ്ങണ്ണൂർ ഹയർ സെക്കൻററി സ്കൂളും നേടി. ഹൈസ്കൂൾ വിഭാഗം  ഒന്നാം സ്ഥാനംഇരിങ്ങണ്ണുർ  ഹയർ സെക്കന്ററി സ്കൂളും രണ്ടാം സ്ഥാനം വളയം ഗവ.ഹയർ സെക്കൻററിയും നേടി. 
അറബിക് കലോൽസവത്തിലെ വിജയികൾ
എൽ പി വിഭാഗം:
ഒന്നാം സ്ഥാനം നാദാപുരം സി.സി യു.പി
രണ്ടാം സ്ഥാനം ഭൂമിവാതുക്കൽ എം.എൽ. പി
യു.പി വിഭാഗം:
ഒന്നാം സ്ഥാനം വാണിമേൽ എം.യു.പി
രണ്ടാം സ്ഥാനം നാദാപുരം ഗവ.യു.പി
ഹൈസ്കൂൾ വിഭാഗം:
ഒന്നാം സ്ഥാനം ക്രസെന്റ്  വാണിമേൽ
രണ്ടാം സ്ഥാനം എം.ഐ.എം പേരോട് 

സംസ്കൃതം കലോൽസവത്തിലെ വിജയികൾ
യു.പി വിഭാഗം: 
ഒന്നാം സ്ഥാനം വാണിമേൽ എം.യു.പി
രണ്ടാം സ്ഥാനം നാദാപുരം ഗവ. യു പി
ഹൈസ്കൂൾ വിഭാഗം: 
ഒന്നാം സ്ഥാനം ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ
രണ്ടാം സ്ഥാനം ക്രസെന്റ് ഹയർ സെക്കന്ററി സ്കൂൾ വാണിമേൽ.
സമാപന യോഗത്തിൽ എ.ഇ.ഒ എം.കെ പ്രകാശൻ പി.ടി.എ പ്രസിഡണ്ട് രമേശൻ കുന്നുമ്മൽ , എം.പി.ടി.എ പ്രസിഡണ്ട് ഗ്രീഷ്മ, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ വത്സരാജ് മണലാട്ട്, കൺവീനർ ടി.ജിമേഷ് , ട്രോഫി കമ്മറ്റി കൺവീനർ അബ്ദുൾ ലത്തീഫ് എടോടി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.എൻസിന്ധു സ്വാഗതവും റിസപ്ഷൻ കമ്മറ്റി കൺവീനർ മജീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Related UPdates
newsletter

Subscribe to our email newsletter