15
Saturday
August 2020

15
Saturday
August 2020

വിദ്യാഭ്യാസം

ഉപജില്ലാ കലാമേള രണ്ടാം ദിനം മുതൽ സമ്പൂർണ്ണ ഹൈടെക്

28th of October 2019

ഇരിങ്ങണ്ണൂർ: നാദാപുരം ഉപജില്ലാ കലാമേള രണ്ടാം ദിനം മുതൽ പൂർണമായും ഹൈടെകായി മാറി കഴിഞ്ഞു. വിദ്യാർത്ഥികളുടെ പേര് രജിസ്റ്റർ ചെയ്യുന്നതു മുതൽ  മത്സരഫലം അറിയിക്കുന്നതും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് വരെ സാങ്കേതിക വിദ്യയുടെ സഹായത്താലാണ് നിർവ്വഹിക്കുന്നത്. മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും അതാത് സമയത്തെ  സ്കൂളുകളുടെ പോയിന്റ് നിലയും മീഡിയാ സെൻറർ വഴി നല്കുന്നുണ്ട്. മത്സര വിവരങ്ങളറിയാനായ് പ്രത്യേക വെബ്സൈറ്റും ഇ മെയിലും അഡ്രസ്സും സജ്ജമാക്കിയിട്ടുണ്ട്. യുവജനോത്സവത്തിന്റെ പ്രധാന വേദികളിലും  സ്കൂൾ കോമ്പൗണ്ടിലും ഫ്രീ വൈ ഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. യുവജനോത്സവ പബ്ലിസിറ്റി കമിറ്റിയും ഐ ടി വിങ്ങും ലിറ്റിൽ കൈറ്റ്സുമാണ് ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ഏർപാട് ചെയ്തത്.

Related UPdates
newsletter

Subscribe to our email newsletter