22
Friday
January 2021

22
Friday
January 2021

വിദ്യാഭ്യാസം

പോയ കാലത്തിന്റെ ഓർമകളുമായി അവർ ഒത്തുചേർന്നു

28th of October 2019

കല്ലാച്ചി : സമാന്തര വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കല്ലാച്ചി ദ്രോണാചാര്യ കോളജിലെ പൂർവ വിദ്യാർത്ഥി സംഗമം വേറിട്ട അനുഭവമായി .
1994 - 97 ബാച്ച് ബിരുദ വിദ്യാർത്ഥികളാണ് മധുരിക്കുന്ന ഒട്ടേറെ ഓർമകളും അനുഭവങ്ങളും അയവിറക്കി ഒത്തുചേർന്നത് .
കോളജ് പ്രിൻസിപ്പൽ എം.കെ.വിനോദൻ മാസ്റ്റർ സംഗമം  ഉൽഘാടനം ചെയ്തു. അദ്ധ്യാപന രംഗത്ത് നാല്പത് വർഷം പൂർത്തീകരിച്ച അദ്ധ്യാപകൻ കൂടിയായ വിനോദൻ മാസ്റ്റർക്ക്   ഉപഹാരം നൽകി ആദരിച്ചു. ടി. ജൂബേഷ് അദ്ധ്യക്ഷത വഹിച്ചു. സപൂർവ്വകാല അദ്ധ്യാപകരായ ചന്ദ്രൻ പൂക്കാട് എം.കെ.ബാലൻ, കെ.എം സത്യൻ, സതീശൻ ചെറുവാട്ട് ,കെ.അശോകൻ ,കെ.കെ.രാമചന്ദ്രൻ ,
ടി.സുരേന്ദ്രൻ, എ.പി സത്യൻ, അനീഷ് കെ. സംസാരിച്ചു. ഭാവി  പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ  ടി സുരേന്ദ്രൻ ചെയർമാനും 
എ.പി സത്യൻ കൺവീനറും 
കെ.അനീഷ് ട്രഷററുമായി കമ്മറ്റി  രൂപീകരിച്ചു.

Related UPdates
newsletter

Subscribe to our email newsletter