23
Saturday
January 2021

23
Saturday
January 2021

വിദ്യാഭ്യാസം

ഓറാക്രാഫ്റ്റ് കെയർ നാലാമത് ബാച്ചിന് തുടക്കമായി

28th of October 2019

കല്ലാച്ചി: വിവിധ പഠന പ്രശ്നങ്ങൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് പരിഹാരമായി ഓറാക്രാഫ്റ്റ്  കല്ലാച്ചി തയ്യാറാക്കിയ പ്രത്യേക പഠന പരിശീലന പദ്ധതിയായ 'കെയറി' ന്റെ നാലാമത് ബാച്ചിന് തുടക്കമായി.
അസസ്മെന്റ് ടെസ്റ്റ്, ഗൈഡൻസ്, വ്യക്തിഗത കൗൺസിലിംഗ്, സ്കിൽ ഡെവലപ്മെന്റ് പരിശീലനം, പാരന്റിംഗ് തുടങ്ങിയവയാണ് കെയർ പദ്ധതിയുടെ സവിശേഷതകൾ.
മൂന്ന് ബാച്ചുകളിലായി നിലവിൽ നാൽപതിലധികം വിദ്യാർത്ഥികൾക്ക് തണലായി മാറാൻ കെയറിന് സാധിച്ചു.
നാലാമത് ബാച്ചിന്റെ ഉദ്ഘാടനം ഓറാക്രാഫ്റ്റ് കല്ലാച്ചി ചാപ്റ്റർ രക്ഷാധികാരി വി കെ കുഞ്ഞബ്ദുല്ല പെരു വങ്കര ഉദ്ഘാടനം ചെയ്തു.കോർഡിനേറ്റർ ജാഫർ ദാരിമി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നടത്തിയ ഓറിയന്റേഷൻ ക്ളാസ്സിന് നേതൃത്വം നൽകി.

Related UPdates
newsletter

Subscribe to our email newsletter