22
Tuesday
June 2021

22
Tuesday
June 2021

വിദ്യാഭ്യാസം

നാദാപുരം ഉപജില്ലാ കലോത്സവം ഒരുക്കങ്ങളായി

24th of October 2019

നാദാപുരം:   ഉപജില്ലാ സ്കൂൾ  കലോൽസവം 26 ന്  ( ശനി ) ആരംഭിക്കും . നാലു ദിവസം നീളുന്ന പരിപാടിക്ക് ഒരുക്കം  പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.  73 വിദ്യാലങ്ങളിൽ നിന്നായി രണ്ടായിരത്തി അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന  മേളയുടെ ഉദ്ഘാടനം 26 ന് നാദാപുരം എം എൽ എ ഇ കെ വിജയൻ നിർവ്വഹിക്കും.  ഹരിത ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് മേള നടത്തുന്നത്. സമാപനം 30 ന് 4 മണിക്ക് തൂണേരി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുo.  വാർത്താ സമ്മേളനത്തിൽ  സ്വാഗത സംഘം ചെയർമാൻ ടി കെ അരവിന്ദാക്ഷൻ,
ജന കൺവീനർ പി രാജ് കുമാർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വത്സരാജ് മണലാട്ട് ,കൺവീനർ ടി ജിമേഷ് എന്നിവർ പങ്കെടുത്തു.

Related UPdates
newsletter

Subscribe to our email newsletter